---
title: "ബൈക്ക് മോഷണം;  രണ്ട് യുവാക്കൾ റിമാന്റില്‍ "
english_title: "Bike theft; Two youths in remand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65004/Bike theft; Two youths in remand"
published_at: "2022-08-29T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cdc7fea6ff_OBIT_CARD_JPG.JPG"
keywords: []
---

# ബൈക്ക് മോഷണം;  രണ്ട് യുവാക്കൾ റിമാന്റില്‍ 

> **Lead Summary:** ** പേരാമ്പ്ര: **ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതികള്‍ റിമാന്റിലായി. കലപത്തൂർ സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ് , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത് അമല്‍ ,എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

## Article Content

** പേരാമ്പ്ര: **ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതികള്‍ റിമാന്റിലായി. കലപത്തൂർ സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ് , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത് അമല്‍ ,എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

ആഗസ്ത് 7 ന് ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ സ്വദേശി താഴത്തു കുനിയില്‍ ജിഷ്ണുവിന്റെ ബൈക്കാണ് മോഷണം പോയത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി നമ്പര്‍ പ്ലേറ്റ് വെക്കാതെ ഉപയോഗിച്ച് വരുകയായിരുന്നു.

കൂടാതെ പരാതിക്കാരന്റെ 18000 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും പ്രതികള്‍ ബൈക്കിന്റ പോക്കറ്റില്‍ നിന്നും മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. സി.സി ടിവിയും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ പ്രതികള്‍ക്ക് മറ്റ് കേസുകളിലുള്ള പങ്കാളിത്തം വ്യക്തമാകു എന്ന് പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ സുഷീര്‍ പറഞ്ഞു.

സബ്ബ് ഇന്‍സ്പക്ടര്‍മാരായ ആര്‍.സി ബിജു, അബ്ദുള്‍ ഖാദര്‍, കെ ഋഷീ പ്രസാദ്, സി.പി.ഒമാരായ പ്രജേഷ്, ഷൈജു, ഷൈന്‍ജിത്ത്, ഫിജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65004/Bike theft; Two youths in remand)